Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sheikh Hasina

ഷെ​യ്ക് ഹ​സീ​ന​യെ കൈ​മാ​റ​ണം; ഇ​ന്ത്യ​യോ​ട് ആ​വ​ശ്യ​മാ​വ​ർ​ത്തി​ച്ച് ബം​ഗ്ലാ​ദേ​ശ്

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ൽ അ​ഭ​യം പ്രാ​പി​ച്ച ഷെ​യ്ക് ഹ​സീ​ന​യെ കൈ​മാ​റ​ണ​മെ​ന്ന് ആ​വ​ശ്യ​മു​ന്ന​യി​ച്ച് ബം​ഗ്ലാ​ദേ​ശ്. ഇ​തി​നു​ള്ള ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്ക​ണ​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി താ​രി​ഖ് റ​ഹ്മാ​ൻ ഇ​ന്ത്യ​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. വി​ദ്യാ​ർ​ഥി പ്ര​ക്ഷോ​ഭ​ത്തെ തു​ട​ർ​ന്ന് രാ​ജ്യം വി​ട്ട ഹ​സീ​ന ഇ​ന്ത്യ​യി​ൽ തു​ട​ര​വേ​യാ​ണ് ബം​ഗ്ലാ​ദേ​ശ് വീ​ണ്ടും ആ​വ​ശ്യ​മു​ന്ന​യി​ച്ച​ത്.

ഇ​ന്ത്യ​ൻ ഹൈ​ക്ക​മ്മീ​ഷ​ണ​ർ ദി​നേ​ശ് ത്രി​വേ​ദി​യു​മാ​യി തി​ങ്ക​ളാ​ഴ്ച ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യി​ലാ​ണ് ഇ​ക്കാ​ര്യം ഉ​ന്ന​യി​ച്ച​ത്. ഓ​ഗ​സ്റ്റ് അ​ഞ്ചി​ന് ഷെ​യ്ഖ് ഹ​സീ​ന ന​ട​ത്തി​യ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ താ​രി​ഖ് റ​ഹ്മാ​ന്‍റെ സ​ർ​ക്കാ​രി​നെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ചി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ബ​ന്ധ​ത്തി​ൽ ഉ​ല​ച്ചി​ൽ സം​ഭ​വി​ച്ചി​രു​ന്നു. ഹ​സീ​ന​യു​ടെ പ്ര​സ്താ​വ​ന​യി​ൽ ബം​ഗ്ലാ​ദേ​ശ് സ​ർ​ക്കാ​ർ ശ​ക്ത​മാ​യ അ​മ​ർ​ഷ​വും പ്ര​തി​ഷേ​ധ​വും അ​റി​യി​ച്ചി​രു​ന്നു.

എ​ന്നാ​ൽ പ​രി​പാ​ടി​യി​ൽ ഭാ​ര​ത സ​ർ​ക്കാ​രി​ന് യാ​തൊ​രു പ​ങ്കു​മി​ല്ലെ​ന്നും ബം​ഗ്ലാ​ദേ​ശ് സ​ർ​ക്കാ​രി​നെ​തി​രെ ഉ​യ​ർ​ന്ന അ​ഭി​പ്രാ​യ​ങ്ങ​ളെ ഇ​ന്ത്യ പി​ന്തു​ണ​യ്ക്കു​ന്നി​ല്ലെ​ന്നും വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. ഉ​ഭ​യ​ക​ക്ഷി ബ​ന്ധം മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കു​ന്ന​തി​ന് അ​നു​യോ​ജ്യ​മാ​യ അ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്കേ​ണ്ട​തു​ണ്ടെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി താ​രീ​ഖ് റ​ഹ്മാ​ൻ പ​റ​ഞ്ഞു.

അ​ടു​ത്ത മാ​സം ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ബ്രി​ക്സ് ഉ​ച്ച​കോ​ടി​യി​ലേ​ക്ക് പ്ര​ധാ​ന​മ​ന്ത്രി താ​രീ​ഖ് റ​ഹ്മാ​ന് ഇ​ന്ത്യ​യു​ടെ ക്ഷ​ണ​മു​ണ്ട്. കൂ​ടി​ക്കാ​ഴ്ച​യ്ക്ക് ശേ​ഷം ഇ​ന്ത്യ ന​ൽ​കി​യ ഉ​റ​പ്പു​ക​ളി​ൽ ആ​ശ്വാ​സ​മു​ണ്ടെ​ന്ന് ബം​ഗ്ലാ​ദേ​ശ് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പ്ര​തി​ക​രി​ച്ചു.

International

ഷേഖ് ഹസീന: നയതന്ത്ര ശ്രമങ്ങൾ തുടരുമെന്ന് ബംഗ്ലാദേശ്

ധാ​​​​ക്ക: ഇ​​​​ന്ത്യ​​​​യി​​​​ൽ തു​​​​ട​​​​രു​​​​ന്ന മു​​​​ൻ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ഷേഖ് ഹ​​​​സീ​​​​ന​​​​യെ തി​​​​രി​​​​ച്ചെ​​​​ത്തി​​​​ക്കു​​​​ന്ന​​​​തി​​​​ന് ന​​​​യ​​​​ത​​​​ന്ത്ര​​​​ത​​​​ല​​​​ത്തി​​​​ൽ ശ്ര​​​​മം തു​​​​ട​​​​രു​​​​മെ​​​​ന്ന് ബം​​​​ഗ്ലാ​​​​ദേ​​​​ശി​​​​ലെ ഇ​​​​ട​​​​ക്കാ​​​​ല സ​​​​ർ​​​​ക്കാ​​​​ർ. അ​​​​വാ​​​​മി ലീ​​​​ഗ് നേ​​​​താ​​​​വാ​​​​യ ഹ​​​​സീ​​​​ന ജ​​​​ന​​​​കീ​​​​യ​​​​ പ്ര​​​​ക്ഷോ​​​​ഭ​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ക​​​​ഴി​​​​ഞ്ഞ ഓ​​​​ഗ​​​​സ്റ്റ് അ​​​​ഞ്ചി​​​​നാ​​​​ണ് ഇ​​​​ന്ത്യ​​​​യി​​​​ലെ​​​​ത്തി​​​​യ​​​​ത്.

ഷേഖ് ഹ​​​​സീ​​​​ന​​​​യെ ധാ​​​​ക്ക​​​​യി​​​​ലേ​​​​ക്കു തി​​​​രി​​​​ച്ച​​​​യ​​​​യ്ക്കു​​​​ന്ന​​​​തി​​​​ന്‍റെ ആ​​​​വ​​​​ശ്യം ഇ​​​​ന്ത്യ​​​​യെ ബോ​​​​ധി​​​​പ്പി​​​​ക്കാ​​​​നു​​​​ള്ള ശ്ര​​​​മം തു​​​​ട​​​​രു​​​​മെ​​​​ന്ന് ബം​​​​ഗ്ലാ​​​​ദേ​​​​ശ് വി​​​​ദേ​​​​ശ​​​​കാ​​​​ര്യ ഉ​​​​പ​​​​ദേ​​​​ഷ്ടാ​​​​വ് മു​​​​ഹ​​​​മ്മ​​​​ദ് തൗ​​​​ഹി​​​​ദ് ഹു​​​​സൈ​​​​ൻ അ​​​​റി​​​​യി​​​​ച്ചു.

ജ​​​​ന​​​​കീ​​​​യ​​​​പ്ര​​​​ക്ഷോ​​​​ഭ​​​​ത്തെ അ​​​​ടി​​​​ച്ച​​​​മ​​​​ർ​​​​ത്തി​​​​യെ​​​​ന്ന് ക​​​​ണ്ടെ​​​​ത്തി​​​​യ​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ഇ​​​​ന്‍റ​​​​ർ​​​​നാ​​​​ഷ​​​​ണ​​​​ൽ‌ ക്രൈം ​​​​ട്രി​​​​ബ്യൂ​​​​ണ​​​​ൽ ഷേഖ് ഹ​​​​സീ​​​​ന​​​​യ്ക്കും ബം​​​​ഗ്ലാ​​​​ദേ​​​​ശ് മു​​​​ൻ ആ​​​​ഭ്യ​​​​ന്ത​​​​ര​​​​മ​​​​ന്ത്രി അ​​​​സ​​​​ദു​​​​സ്മാ​​​​ൻ‌ ഖാ​​​​ൻ‌ ക​​​​മാ​​​​ലി​​​​നും വ​​​​ധ​​​​ശി​​​​ക്ഷ വി​​​​ധി​​​​ച്ചി​​​​രു​​​​ന്നു.

International

ഷേക്ക് ഹസീന: വീണ്ടും ബംഗ്ലാദേശിന്‍റെ കത്ത്

ധാ​​​​ക്ക: ബം​​​​ഗ്ലാ​​​​ദേ​​​​ശ് മു​​​​ൻ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ഷേ​​​​ക്ക് ഹ​​​​സീ​​​​ന​​​​യെ ഇ​​​​ന്ത്യ​​​​യി​​​​ൽനി​​​​ന്ന് നാ​​​​ടു​​​​ക​​​​ട​​​​ത്ത​​​​ണ​​​​മെ​​​​ന്ന ആ​​​​വ​​​​ശ്യ​​​​വു​​​​മാ​​​​യി ബം​​​​ഗ്ലാ​​​​ദേ​​​​ശി​​​​ലെ മു​​​​ഹ​​​​മ്മ​​​​ദ് യൂ​​​​ന​​​​സ് സ​​​​ർ​​​​ക്കാ​​​​ർ വീ​​​​ണ്ടും കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​രി​​​​നു ക​​​​ത്ത​​​​യ​​​​ച്ചു. ബം​​​​ഗ്ലാ​​​​ദേ​​​​ശി​​​​ലെ ഇ​​​​ന്‍റ​​​​ർ​​​​നാ​​​​ഷ​​​​ണ​​​​ൽ ക്രൈം​​​​സ് ട്ര​​​​ബ്യൂ​​​​ണ​​​​ൽ (ഐ​​​​സി​​​​ടി-​​​​ബി​​​​ഡി) ഷേ​​​​ക്ക് ഹ​​​​സീ​​​​ന​​​​യ്ക്കു വ​​​​ധ​​​​ശി​​​​ക്ഷ വി​​​​ധി​​​​ച്ചി​​​​രു​​​​ന്നു. വെ​​​​ള്ളി​​​​യാ​​​​ഴ്ച​​​​യാ​​​​ണ് ഇ​​​​ന്ത്യ​​​​ക്ക് ക​​​​ത്ത​​​​യ​​​​ച്ച​​​​തെ​​​​ന്ന് വി​​​​ദേ​​​​ശ​​​​കാ​​​​ര്യ ഉ​​​​പ​​​​ദേ​​​​ശ​​​​ക​​​​ൻ തൗ​​​​ഹി​​​​ദ് ഹ​​​​സ​​​​നെ ഉദ്ധരി​​​​ച്ച് ബം​​​​ഗ്ലാ​​​​ദേ​​​​ശ് ഔ​​​​ദ്യോ​​​​ഗി​​​​ക വാ​​​​ർ​​​​ത്താ ഏ​​​​ജ​​​​ൻ​​​​സി റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്തു.


ക​​​​ഴി​​​​ഞ്ഞ 17നാ​​​​ണ് 78 കാ​​​​രി​​​​യാ​​​​യ ഹ​​​​സീ​​​​ന​​​​യ്ക്കു ബം​​​​ഗ്ലാ​​​​ദേ​​​​ശ് കോ​​​​ട​​​​തി വ​​​​ധ​​​​ശി​​​​ക്ഷ വി​​​​ധി​​​​ച്ച​​​​ത്. ബം​​​​ഗ്ലാ​​​​ദേ​​​​ശി​​​​ലെ ആ​​​​ഭ്യ​​​​ന്ത​​​​ര​​​​യു​​​​ദ്ധ​​​​ത്തി​​​​നി​​​​ടെ ന​​​​ട​​​​ത്തി​​​​യ കു​​​​റ്റ​​​​കൃ​​​​ത്യ​​​​ങ്ങ​​​​ളു​​​​ടെ പേ​​​​രി​​​​ലാ​​​​ണു ന​​​​ട​​​​പ​​​​ടി​​​​യെ​​​​ന്നു കോ​​​​ട​​​​തി വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യി​​​​രു​​​​ന്നു. ക​​​​ഴി​​​​ഞ്ഞ​​​​വ​​​​ർ​​​​ഷം ഓ​​​​ഗ​​​​സ്റ്റി​​​​ൽ ന​​​​ട​​​​ന്ന പ്ര​​​​ക്ഷോ​​​​ഭ​​​​ത്തി​​​​ലാ​​​ണ് ഷേ​​​​ക്ക് ഹ​​​​സീ​​​​ന​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലു​​​​ള്ള അ​​​​വാ​​​​മി ലീ​​​​ഗ് സ​​​​ർ​​​​ക്കാ​​​​ർ അ​​​​ധി​​​​കാ​​​​ര​​​​ഭൃ​​​​ഷ്ട​​​​രാ​​​യ​​​ത്. ഇ​​​​തോ​​​​ടെ ഷേ​​​ക്ക് ഹ​​​​സീ​​​​ന ഇ​​​​ന്ത്യ​​​​യി​​​​ലേ​​​​ക്കു പ​​​​ലാ​​​​യ​​​​നം ചെ​​​​യ്യു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

National

കോ​ട​തി വി​ധി പ​ക്ഷ​പാ​ത​പ​ര​വും രാ​ഷ്ട്രീ​യ പ്രേ​രി​ത​വു​മെ​ന്ന് ഷെ​യ്ഖ് ഹ​സീ​ന

ന്യൂ​ഡ​ൽ​ഹി: ത​നി​ക്ക് വ​ധ​ശി​ക്ഷ വി​ധി​ച്ച അ​ന്താ​രാ​ഷ്ട്ര കു​റ്റ​കൃ​ത്യ ട്രി​ബ്യൂ​ണ​ലി​ന്‍റെ വി​ധി പ​ക്ഷ​പാ​ത​പ​ര​വും രാ​ഷ്ട്രീ​യ പ്രേ​രി​ത​വു​മെ​ന്ന് ബം​ഗ്ലാ​ദേ​ശ് മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഷെ​യ്ഖ് ഹ​സീ​ന.

ജ​നാ​ധി​പ​ത്യ​പ​ര​മാ​യ അ​ധി​കാ​ര​മി​ല്ലാ​ത്ത ഒ​രു വ്യാ​ജ ട്രി​ബ്യൂ​ണ​ലാ​ണ് ഈ ​വി​ധി പു​റ​പ്പെ​ടു​വി​ച്ച​ത്. കു​റ്റാ​രോ​പ​ണ​ങ്ങ​ൾ പൂ​ർ​ണ​മാ​യും നി​ഷേ​ധി​ക്കു​ന്നു​വെ​ന്നും വി​ചാ​ര​ണ മു​ൻ​കൂ​ട്ടി നി​ശ്ച​യി​ച്ച നാ​ട​ക​മാ​യി​രു​ന്നു​വെ​ന്നും ഷെ​യ്ഖ് ഹ​സീ​ന ആ​രോ​പി​ച്ചു.

കോ​ട​തി​യി​ൽ സ്വ​യം പ്ര​തി​രോ​ധി​ക്കാ​ൻ ന്യാ​യ​മാ​യ അ​വ​സ​രം ല​ഭി​ച്ചി​ല്ല. ഇ​ഷ്ട​മു​ള്ള അ​ഭി​ഭാ​ഷ​ക​രെ ​വച്ച് വാ​ദി​ക്കാ​ൻ പോ​ലും സാ​ധി​ച്ചി​ല്ല. ലോ​ക​ത്തി​ലെ ഒ​രു യ​ഥാ​ർ​ഥ നി​യ​മ​ജ്ഞ​നും ബം​ഗ്ലാ​ദേ​ശ് ഐ​സി​ടി​യെ അം​ഗീ​ക​രി​ക്കി​ല്ലെ​ന്നും ഹ​സീ​ന വ്യ​ക്ത​മാ​ക്കി.

മു​ഹ​മ്മ​ദ് യൂ​നു​സ് ഭ​ര​ണ​ഘ​ട​നാ വി​രു​ദ്ധ​മാ​യും ഭീ​ക​ര​വാ​ദ ശ​ക്തി​ക​ളു​ടെ പി​ന്തു​ണ​യോ​ടെ​യു​മാ​ണ് അ​ധി​കാ​രം പി​ടി​ച്ചെ​ടു​ത്ത​ത്. യൂ​നി​സി​ന്‍റെ ഭ​ര​ണ​ത്തി​ൻ കീ​ഴി​ൽ വി​ദ്യാ​ർ​ഥി​ക​ൾ, വ​സ്ത്ര​നി​ർ​മാ​ണ തൊ​ഴി​ലാ​ളി​ക​ൾ, ഡോ​ക്ട​ർ​മാ​ർ, അ​ധ്യാ​പ​ക​ർ എ​ന്നി​വ​രു​ടെ പ്ര​തി​ഷേ​ധ​ങ്ങ​ളെ ക്രൂ​ര​മാ​യ രീ​തി​യി​ൽ അ​ടി​ച്ച​മ​ർ​ത്തി.

സ​മാ​ധാ​ന​പ​ര​മാ​യി പ്ര​ക​ട​നം ന​ട​ത്തി​യ​വ​രെ വെ​ടി​വ​ച്ച് കൊ​ന്നു. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ പീ​ഡ​ന​വും ഉ​പ​ദ്ര​വ​വും നേ​രി​ട്ടു​വെ​ന്നും അ​വ​ർ ആ​രോ​പി​ച്ചു.

അ​തേ​സ​മ​യം, നി​ഷ്പ​ക്ഷ​മാ​യ ഒ​രു അ​ന്താ​രാ​ഷ്ട്ര വേ​ദി​യി​ൽ വി​ചാ​ര​ണ നേ​രി​ടാ​ൻ ത​യാ​റാ​ണെ​ന്ന് ഹ​സീ​ന വ്യ​ക്ത​മാ​ക്കി. തെ​ളി​വു​ക​ൾ ന്യാ​യ​മാ​യി വി​ല​യി​രു​ത്താ​നും പ​രി​ശോ​ധി​ക്കാ​നും ക​ഴി​യു​ന്ന ഒ​രു ശ​രി​യാ​യ ട്രി​ബ്യൂ​ണ​ലി​ൽ ആ​രോ​പ​ക​രെ നേ​രി​ടാ​ൻ ത​നി​ക്ക് ഭ​യ​മി​ല്ലെ​ന്ന് അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

 

International

സ​ർ​ക്കാ​ർ വി​രു​ദ്ധ ക​ലാ​പം അ​ടി​ച്ച​മ​ർ​ത്തി​യ കേ​സ്: ബം​ഗ്ലാ​ദേ​ശ് മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഷെ​യ്ഖ് ഹ​സീ​ന​യ്ക്ക് വ​ധ​ശി​ക്ഷ

ധാ​ക്ക: ബം​ഗ്ലാ​ദേ​ശി​ൽ ന​ട​ന്ന സ​ർ​ക്കാ​ർ വി​രു​ദ്ധ ക​ലാ​പം അ​ടി​ച്ച​മ​ർ​ത്തി​യ കേ​സി​ൽ മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഷെ​യ്ഖ് ഹ​സീ​ന​യ്ക്ക് വ​ധ​ശി​ക്ഷ. ദി ​ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ക്രൈം​സ് ട്രൈ​ബ്യൂ​ണ​ൽ ഓ​ഫ് ബം​ഗ്ല​ദേ​ശാ​ണ് (ഐ​സി​ടി-​ബി​ഡി) ശി​ക്ഷ വി​ധി​ച്ച​ത്.

ഈ ​വ​ർ​ഷം ഓ​ഗ​സ്റ്റ് മൂ​ന്നി​നാ​ണ് ഷെ​യ്ഖ് ഹ​സീ​ന​യെ വി​ചാ​ര​ണ ചെ​യ്യാ​ൻ പ്ര​ത്യേ​ക ട്രൈ​ബ്യൂ​ണ​ൽ അ​നു​മ​തി ന​ൽ​കി​യ​ത്. ഹ​സീ​ന​യു​ടെ അ​ഭാ​വ​ത്തി​ലും കൂ​ട്ട​ക്കൊ​ല, പീ​ഡ​നം തു​ട​ങ്ങി അ​ഞ്ച് കു​റ്റ​കൃ​ത്യ​ങ്ങ​ൾ ചു​മ​ത്തി​യാ​ണ് വി​ചാ​ര​ണ ന​ട​ന്ന​ത്.

ഷെ​യ്ഖ് ഹ​സീ​ന അ​ധി​കാ​രം ഉ​പ​യോ​ഗി​ച്ച് മാ​ന​വി​ക​ത​യ്ക്ക് മേ​ല്‍ ആ​ക്ര​മ​ണം ന​ട​ത്തി​യ​താ​യി കോ​ട​തി വി​ല​യി​രു​ത്തി. പ്ര​ക്ഷോ​ഭ​കാ​രി​ക​ള്‍​ക്ക് മേ​ല്‍ മാ​ര​കാ​യു​ധ​ങ്ങ​ള്‍ പ്ര​യോ​ഗി​ക്കാ​ന്‍ ഉ​ത്ത​ര​വി​ട്ടു. വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് നേ​രെ ഉ​ണ്ടാ​യ വെ​ടി​വ​യ്പ്പി​നെ കു​റി​ച്ച് ഹ​സീ​ന​യ്ക്ക് അ​റി​വു​ണ്ടാ​യി​രു​ന്നു എ​ന്നും കോ​ട​തി വി​ല​യി​രു​ത്തി.

ഹെ​ലി​കോ​പ്റ്റ​ര്‍ ഉ​പ​യോ​ഗി​ച്ച് പ്ര​തി​ഷേ​ക്കാ​ര്‍​ക്ക് നേ​രെ ആ​ക്ര​മ​ണം ന​ട​ത്താ​ന്‍ ഷെ​യ്ഖ് ഹ​സീ​ന നി​ര്‍​ദേ​ശി​ച്ചു. പോ​ലീ​സ് വെ​ടി​വ​യ്പ്പി​ല്‍ കൊ​ല്ല​പ്പെ​ട്ട അ​ബു സ​യ്യി​ദ് എ​ന്ന വി​ദ്യാ​ര്‍​ഥി​യു​ടെ മൃ​ത​ദേ​ഹ പ​രി​ശോ​ധ​നാ റി​പ്പോ​ര്‍​ട്ട് ഡോ​ക്ട​ര്‍​മാ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തി തി​രു​ത്ത​ല്‍ ന​ട​ത്തി​യ​തി​നു തെ​ളി​വു​ണ്ടെ​ന്നും കോ​ട​തി പ​റ​ഞ്ഞു. മു​ന്‍ ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​സ​ദു​സ്മാ​ന്‍ ഖാ​ന്‍ ക​മ​ല്‍, പോ​ലീ​സ് ഐ​ജി ചൗ​ധ​രി അ​ബ്ദു​ല്ല അ​ല്‍ മാ​മു​ന്‍ എ​ന്നി​വ​രും കേ​സു​ക​ളി​ല്‍ പ്ര​തി​ക​ളാ​ണ്.

ഷെ​യ്ഖ് ഹ​സീ​ന ഇ​പ്പോ​ൾ ക​ഴി​യു​ന്ന​ത് ഇ​ന്ത്യ​യി​ലാ​ണ്. ശി​ക്ഷാ​വി​ധി​ക്കു പി​ന്നാ​ലെ ബം​ഗ്ലാ​ദേ​ശി​ൽ സു​ര​ക്ഷ ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

 

 

International

ഹ​സീ​ന​യ്ക്കെ​തി​രേ 17ന് ​വി​ധി

ധാ​​​​ക്ക: മു​​​​ൻ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ഷേ​​ഖ് ഹ​​​​സീ​​​​ന​​​​യ്ക്കെ​​​​തി​​​​രാ​​​​യ കേ​​​​സി​​​​ൽ 17ന് ​​​​വി​​​​ധി പ​​​​റ​​​​യു​​​​മെ​​​​ന്ന് ബം​​​​ഗ്ലാ​​​​ദേ​​​​ശി​​​​ലെ അ​​​​ന്താ​​​​രാ​​​​ഷ്‌​​​​ട്ര ക്രൈം ​​​​ട്രൈ​​​​ബ്യൂ​​​​ണ​​​​ൽ (ഐ​​​​സി​​​​ടി).

ആ​​​​ഭ്യ​​​​ന്ത​​​​ര ക​​​​ലാ​​​​പ​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് നാ​​​​ടു​​​​വി​​​​ട്ട ഹ​​​​സീ​​​​ന​​​​യു​​​​ടെ അ​​​​സാ​​​​ന്നി​​​​ധ്യ​​​​ത്തി​​​​ലാ​​​​ണു കോ​​​​ട​​​​തി വി​​​​ചാ​​​​ര​​​​ണ പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി​​​​യ​​​​ത്. ക​​​​ലാ​​​​പ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് മ​​​​നു​​​​ഷ്യ​​​​ത്വ​​​​ത്തി​​​​നെ​​​​തി​​​​രാ​​​​യി പ്ര​​​​വ​​​​ർ​​​​ത്തി​​​​ച്ചെ​​​​ന്ന കു​​​​റ്റം ചു​​​​മ​​​​ത്തി​​​​യാ​​​​ണു കേ​​​​സെ​​​​ടു​​​​ത്ത​​​​ത്.

പു​​​​റ​​​​ത്താ​​​​ക്ക​​​​പ്പെ​​​​ട്ട അ​​​​വാ​​​​മി ലീ​​​​ഗ് സ​​​​ർ​​​​ക്കാ​​​​രി​​​​ലെ ആ​​​​ഭ്യ​​​​ന്ത​​​​രമ​​​​ന്ത്രി അ​​​​സ​​​​ദു​​​​സ​​​​മാ​​​​ൻ ഖാ​​​​ൻ ക​​​​മ​​​​ൽ, അ​​​​ന്ന​​​​ത്തെ പോ​​​​ലീ​​​​സ് മേ​​​​ധാ​​​​വി ചൗ​​​​ധ​​​​രി അ​​​​ബ്ദു​​​​ല്ല അ​​​​ൽ-​​​​മാ​​​​മു​​​​ൻ എ​​​​ന്നി​​​​വ​​​​രെ​​​​യും ട്രൈ​​​​ബ്യൂ​​​​ണ​​​​ൽ വി​​​​ചാ​​​​ര​​​​ണ ചെ​​​​യ്തു. നാ​​​​ടു​​​​വി​​​​ട്ട അ​​​​സ​​​​ദു​​​​സ​​​​മാ​​​​ൻ ഖാ​​​​ൻ ക​​​​മ​​​​ലി​​​​നെ​​​​യും ഹ​​​​സീ​​​​ന​​​​യെ​​​​യും കോ​​​​ട​​​​തി പി​​​​ടി​​​​കി​​​​ട്ടാ​​​​പ്പു​​​​ള്ളി​​​​ക​​​​ളാ​​​​യി പ്ര​​​​ഖ്യാ​​​​പി​​​​ച്ചി​​​​രു​​​​ന്നു.

Latest News

Corehub Up